
ആലപ്പുഴ: പാചക വാതക വിതരണ മേഖലയിൽ നിലനിൽക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാനായി ജില്ലാ കളക്ടർ ജോൺ.വി.സാമുവലിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പാചക വാതക അദാലത്ത് സംഘടിപ്പിച്ചു. ഉപഭോക്താക്കളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഉപഭോക്താക്കളിൽ നിന്നും ലഭിച്ച വിവിധ പരാതികളെക്കുറിച്ച് ചർച്ച ചെയ്തു. മാൻഡേറ്ററി ഇൻസ്‌പെക്ഷൻ സംബന്ധിച്ച് ബന്ധപ്പെട്ട ഗ്യാസ് വിതരണ ഏജൻസികൾ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ അറിയിക്കണമെന്ന് ഓയിൽ കമ്പനി പ്രതിനിധികൾ നിർദ്ദേശിച്ചു.