ആലപ്പുഴ: ചേർത്തല മണ്ഡലം നവകേരള സദസിന് മുന്നോടിയായി കടക്കരപ്പള്ളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള സെമിനാർ ഇന്ന് രാവിലെ 10ന് കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അദ്ധ്യക്ഷനാകും.

ആരോഗ്യം പൊതുജന പങ്കാളിത്തത്തിലൂടെ എന്ന വിഷയത്തിൽ ഗവ.ടി.ഡി. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി.എസ്.വിശ്വകലയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും മാലിന്യ സംസ്‌കരണവും എന്ന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ സി.വി സ്മിതയും ക്ലാസ്സെടുക്കും.