
പൂച്ചാക്കൽ : കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെനടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രക്ക് അരൂക്കുറ്റിയിൽ വരവേല്പ് നൽകി. തൈക്കാട്ടുശേരി പഞ്ചായത്തംഗം വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ അരുൺ അദ്ധ്യക്ഷനായി. കേരള ഗ്രാമീൺ ബാങ്ക് ഏരിയ മാനേജർ ബിജിമോൻ സ്വാഗതം പറഞ്ഞു. നബാർഡ് ജില്ല മാനേജർ പ്രേംകുമാർ , രാജീവ്, ഷൈനി, മുരളീകൃഷ്ണൻ, രമ്യ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് മാനേജർ വി.ടി. ലേഖ നന്ദി പറഞ്ഞു.