കുട്ടനാട് : എസ്.എഫ്.ഐ ഇന്നലെ നടത്തിയ പഠിപ്പുമുടക്കിൽ കുട്ടനാട്ടിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ വലഞ്ഞു. രാവിലെ ക്ളാസ് തുടങ്ങിയ സ്കൂളുകളിൽ സമരക്കാർ എത്തിയതോടെ ക്ളാസ് അവസാനിപ്പിച്ചെങ്കിലും ബോട്ടുകളെ യാത്രയ്ക്ക് ആശ്രയിക്കുന്ന വിദ്യാർത്ഥികൾ വീട്ടിൽ പോകാൻ മാർഗമില്ലാതെ പെരുവഴിയിലാവുകയായിരുന്നു.
രാവിലെ 9.30 കഴിഞ്ഞാൽ പിന്നെ മിക്കയിടത്തും വിദ്യാർത്ഥികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള ബോട്ട് സർവ്വീസ് ഉള്ളത് വൈകിട്ട് നാലോടെയാണ് .