ഹരിപ്പാട്: ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്ക്കറുടെ ചരമ വാർഷിക ദിനത്തിൽ ദളത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ, എം.ദിവാകരൻ, വി.വാസുദേവൻ, ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് സി പ്രസന്ന, ഭാരവാഹികളായ, ശങ്കരൻ ഇല്ലത്ത് ചിറ, ശിവദാസൻ മങ്ങാട്ട്, ആർ.ബാലൻ, ഗോപാല കൃഷ്ണൻ, അയ്യപ്പൻ കിഴക്കെ വീട്, രജിത്ത് കണ്ണൻ, എ. ശാന്തകുമാർ തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.