
മുഹമ്മ : നവകേരള സദസുമായി ബന്ധപ്പെട്ട് മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വ്യവസായ സെമിനാർ
എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അധ്യക്ഷയായി . വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ, സി.കെ. സുരേന്ദ്രൻ, കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, എം.എസ്. ലത, പി.വി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.