ഹരിപ്പാട്: 21 ന് മുതുകുളത്ത് നടക്കുന്ന കേരള പ്രവാസി സംഘം ജില്ലാ കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി.ടി.മഹേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എൻ.മോഹൻകുമാർ, ജില്ലാ ട്രഷറർ ഷാജി അറഫ, കെ എസ് ഷാനി, എൻ ദേവാനുജൻ, ജെ സലിം, എസ് ശിവൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം സുരേന്ദ്രൻ, എൻ സജീവൻ, വി.കെ.സഹദേവൻ (രക്ഷാധികാരികൾ),കെ.വിജയകുമാർ(ചെയർമാൻ),ജെ.സലിം(കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.