ഹരിപ്പാട് : ഹരിപ്പാട് കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന പ്രൊഫഷണൽ നാടക ട്രൂപ്പായ " ഹരിപ്പാട് അജര" യുടെ ഉദ്ഘാടനവും പുതിയ നാടകത്തിന്റെ അവതരണവും 9ന് വൈകിട്ട് 6.30 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. സൗദാമിനി അമ്മ ഓമന ശശി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തും. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, നഗരസഭ ചെയർമാൻ കെ.എം.രാജു ,ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, കെ.എസ്. കെ.ടി.യു ജില്ലാ സെകട്ടറി എം. സത്യപാലൻ എന്നിവർ സംസാരിക്കും. വിനോദ് വിജയ്, രാമചന്ദ്രൻ ആനാരി , സന്തോഷ് അഞ്ജനം, വിനേഷ് കുമാർ ,ജയശ്രീ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.