മാവേലിക്കര: ഭാരതീയ ദളിത് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ ചരമ വാർഷികം ആചരിച്ചു. സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.രമേശ് കുമാർ അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ്, നൈനാൻ സി.കുറ്റിശേരിൽ, ലളിത രവിന്ദ്രനാഥ്, എം.കെ.സുധീർ, വർഗീസ് പോത്തൻ, വേണു പഞ്ചവടി, രാമചന്ദ്രൻ, ടി.കൃഷ്ണകുമാരി, ശാന്തി അജയൻ, മാത്യു കണ്ടത്തിൽ, സജീവ്, കെ.കേശവൻ, ജെയ്സൺ, സന്തോഷ്, മോഹനൻ, മധു, അശോകൻ തുടങ്ങിയവർ സംസാരിച്ചു.