ആലപ്പുഴ: നവകേരള സദസിന് മുന്നോടിയായി ആലപ്പുഴയിലെ സാംസ്‌കാരികോത്സവത്തിന് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് ആലപ്പുഴ നഗര ചത്വരത്തിൽ കലാസാംസ്‌കാരിക പരിപാടികൾ വിപ്ലവ ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്യും.
നാല് മണി മുതൽ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന വിജയകേരളം വിജ്ഞാനകേരളം മെഗാ ടാലന്റ് ഹണ്ട് നടക്കും. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. വൈകുന്നേരം നാലിന് വിപണന പ്രദർശനം ആരംഭിക്കും. 13 വരെ പ്രദർശനം നീണ്ടുനിൽക്കും.ഏഴര മണി മുതൽ ഇപ്റ്റ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യ ആവിഷ്‌കാരവും.