മാവേലിക്കര : ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിള കൃഷി, തേൻ ഗ്രാമം, എള്ള് കൃഷി, കുറ്റി കുരുമുളക്, പച്ചക്കറി കൃഷി, കുരുമുളക് ഗ്രാമം, പുഷ്പ കൃഷി എന്നീ പദ്ധതികളിൽ തഴക്കര ഗ്രാമപഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ എത്രയുംവേഗം കരമടച്ച കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ സഹിതം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.