ആലപ്പുഴ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ, മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് തെക്കേത്തറയിൽ കുഞ്ഞുമോൻ-സ്വപ്ന ദമ്പതികളുടെ മകൻ സോജൻ (27)ആണ് മരിച്ചത്. പുളിങ്കുന്നിൽ സുഹൃത്തിന്റെ കുഞ്ഞിന്റെ നൂലുകെട്ടിന് പോയി വീട്ടിലേക്ക് മടങ്ങവേ ഇന്നലെ വൈകിട്ട് 5.15 ഓടെ കൈതവനയിലായിരുന്നു അപകടം. ഭാര്യ: അപർണ. മകൻ: ഹെനോക് (ഒന്നരവയസ്സ്).