police

ചാരുംമൂട് : ചുനക്കര കോമല്ലൂരിൽ കഴിഞ്ഞ ദിവസം ദമ്പതികളെ അക്രമിക്കുകയും 2 ലക്ഷം രൂപയും 5 പവനും കവരുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 10 അംഗ പൊലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.

കോമല്ലൂർ ഈരിക്കൽ പുത്തൻ വീട്ടിൽ അന്നാമ്മ ജോണിന്റെ വീട്ടിലായിരുന്നു തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ കവർച്ച നടന്നത്. മകൾ ലീന ജോണിനും (47) ഭർത്താവ് സുജിത്ത് ജോണിനുമാണ് (50) മോഷ്ടാവിന്റെ വെട്ടേറ്റത്. മുറിക്കുള്ളിൽ കണ്ട മോഷ്ടാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുജിത്തിനെ ലീനയേയും വെട്ടിപ്പരിക്കേല്പിച്ചത്. മോഷണത്തിനു പിന്നിൽ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്.