ചേർത്തല: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ചേർത്തല മേഖല പ്രവർത്തകയോഗം 11ന് വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.പി.സി സംസ്ഥാന ട്രഷറർ ഡോ.ബോസ് സംഘടനാസന്ദേശം നൽകും. മേഖല വൈസ് ചെയർമാൻ രവീന്ദ്രൻ അഞ്ജലി, കമ്മിറ്റി അംഗങ്ങളായ അനിൽ ഇന്ദീവരം,
ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ,എസ്.എൻ.പി.സി ജില്ലാ കമ്മിറ്റി അംഗം ഗുരുപ്രസന്ന എന്നിവർ സംസാരിക്കും. എസ്.എൻ.പി.സി ചേർത്തല യൂണിയൻ ചെയർമാൻ പി.ഡി.ഗഗാറിൻ സ്വാഗതവും കൺവീനർ പവിത്രൻ എരമല്ലൂർ നന്ദിയും പറയും.