ആലപ്പുഴ: ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാസാംസ്കാരിക പരിപാടികളും വിപണനമേളകളും വിനോദ വിജ്ഞാന പരിപാടികളുമായി നവകേരള സദസിനെ വരവേൽക്കാൻ ആലപ്പുഴ നഗരം ഒരുങ്ങി. ഇന്നലെ വൈകുന്നേരം നഗരചത്വരത്തിൽ സ്വാതന്ത്യസമരസേനാനിയും വിപ്ലവഗായികയുമായ പി.കെ മേദിനിയാണ് നവകേരള സാംസ്കാരികോത്സവത്തിന് തുടക്കം കുറിച്ചത്. ഏഴുദിവസം വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപണന പ്രദർശന മേളകൾ അരങ്ങേറും.

ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മേള . ഇന്ന് മണ്ഡലത്തിലെ നൂറോളം കവികൾ പങ്കെടുക്കുന്ന കാവ്യസദസ്സ് മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബിജുമല്ലാരി അവതരിപ്പിക്കുന്ന ഫ്യൂഷൻ.

നാടക കലാകാരന്മാരുടെ സംഗമം നാളെ നടക്കും. ഇതിനുശേഷം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം അരങ്ങേറും.

നാളെ വൈകിട്ട് 5ന് ആലപ്പുഴ ബീച്ചിൽ വച്ച് ശരീരസൗന്ദര്യ പ്രദർശനവും കബഡി മത്സരവും നടക്കും.

0ന് രാവിലെ 7 ന് സൈക്കിൾ റാലി ബീച്ചിൽ ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്യും. രാവിലെ 6.30 മുതൽ പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരവും 10ന് നഗരചത്വരത്തിൽ വനിതകളുടെ കൈകൊട്ടികളി മത്സരവും നടക്കും. വൈകുന്നേരം 5ന് വൈ.എം.സി.എ. യിൽ ബാസ്ക്‌കറ്റ് ബോൾ മത്സരവും വൈകിട്ട് 6.30ന് നഗര ചത്വരത്തിൽ ഒപ്പനയും നടക്കും. 13ന് വൈകിട്ട് പള്ളാത്തുരുത്തിയിൽ നിന്ന് ജലഘോഷയാത്ര,​ വൈകിട്ട് 7.30 ന് ഗായിക പ്രസീത ചാലക്കുടിയുടെ നാടൻപാട്ടോടെ സാംസ്‌കാരികോത്സവം സമാപിക്കും.

ദീപശിഖാ റിലേ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

മണ്ഡലത്തിലെ പ്രശസ്ത കായികതാരങ്ങളായ ശ്രീജ മനോഷും അഷ്‌ലിൻ അലക്‌സാണ്ടറും നേതൃത്വം നൽകുന്ന ദീപശിഖാ റിലേ 14ന് രാവിലെ 9ന് കണിച്ചുകുളങ്ങരയിൽ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 8.30 ന് പാതിരപ്പള്ളി കാംലോട്ട്

കൺവെൻഷൻ സെൻററിൽ പ്രഭാത യോഗം നടക്കും.അരൂർ, 300 പേർ പങ്കെടുക്കും.

രാവിലെ 8 മുതൽ നവകേരള സദസ്സ് നടക്കുന്ന നഗരിയിൽ തന്നെ ക്രമീകരിച്ചിട്ടുള്ള 20 കൗണ്ടറുകളിലായി നിവേദനങ്ങൾ സ്വീകരിക്കും.