ചേർത്തല: മുഖ്യമന്ത്റി പിണറായി വിജയനും മന്ത്റിസഭാംഗങ്ങളും പങ്കെടുക്കുന്ന ചേർത്തല നിയോജകമണഡലം നവകേരള സദസിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് വൈകിട്ട് 6ന് സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ സജ്ജമാക്കുന്ന വിശാലമായ വേദിയിലാണ് സദസ്. വൈകിട്ട് 3ന് നിവേദനം സ്വീകരിക്കലും കലാപരിപാടികളും തുടങ്ങും.

ഏഴ് പഞ്ചായത്തുകളിലെയും നഗരസഭയിലെയും 30000ൽപ്പരം പേർ പങ്കെടുക്കും. കോളേജ് ഗ്രൗണ്ടിന് വടക്കു ഭാഗത്തായി നിവേദനം സ്വീകരിക്കാൻ 20 കൗണ്ടർ സജ്ജമാക്കും. ഭിന്നശേഷിക്കാർ,വനിതകൾ,മുതിർന്നവർ എന്നിവർക്ക് പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്. നിവേദനത്തിൽ പേരും വിലാസവും മൊബൈൽ ഫോൺ നമ്പറും രേഖപ്പെടുത്തണം. കൈപ്പറ്റ് രസീതിലെ നമ്പർ ഉപയോഗിച്ച് നിവേദനത്തിന്റെ തൽസ്ഥിതി ഓൺലൈനിൽ അറിയാം.

പട്ടണക്കാട് പഞ്ചായത്ത് അവതരിപ്പിക്കുന്ന തിരുവാതിരകളിയോടെ ചടങ്ങ് ആരംഭിക്കും. തുടർന്ന് ചാലക്കുടി സിന്റോയും സംഘവും അവതരിപ്പിക്കുന്ന നാടൻപട്ട്.അതിന് ശേഷം ചടങ്ങ് ആരംഭിക്കും. മന്ത്റി പി.പ്രസാദ് അദ്ധ്യക്ഷനാകും. മൂന്ന് മന്ത്റിമാർ സംസാരിക്കും. 6ന് മുഖ്യമന്ത്റിയും മ​റ്റ് മന്ത്റിമാരും എത്തും. 10000 പേർക്ക് ഇരിപ്പിടത്തോടെയുള്ള വിശാലമായ പന്തലാണ് തയ്യാറാക്കുന്നത്.

പഞ്ചായത്തുകളിലും നഗരസഭയിലും വിളംബരഘോഷയാത്ര 8 ന് തുടങ്ങും. കഞ്ഞിക്കുഴി പഞ്ചായത്തിൽ 8ന് വനിതകളുടെ വാഹനറാലി നടക്കും.9ന് നഗരസഭയുടെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിക്കും. കടക്കരപ്പള്ളിയിൽ 10ന് ബൈക്ക്റാലി നടത്തും.

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി വൈസ് ചെയർമാൻമാരായ വി.ജി. മോഹനൻ,എൻ.എസ്.ശിവപ്രസാദ്, കൃഷിമന്ത്റിയുടെ അഡീഷണൽ പ്രൈവ​റ്റ് സെക്രട്ടറി സി.എ.അരുൺകുമാർ,ജനറൽ കൺവീനർ ആശ സി.എബ്രഹാം, ജോയിന്റ് കൺവീനർ റെനി സെബാസ്​റ്റ്യൻ എന്നിവർ പങ്കെടുത്തു.