
അമ്പലപ്പുഴ: നവകേരള സദസിന് മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തിൽ നടത്തിയ സ്കൂൾതല ക്വിസ് മത്സരം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ വി.ജെ.സനീഷ് ക്വിസ് മാസ്റ്ററായി. ടി.ഗീതാകുമാരി, ജയകുമാർ, കെ .ബി. അജയകുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളിലുമായി ക്ലാസ് തല മത്സരം നേരത്തെ നടത്തിയിരുന്നു. ഇതിലെ വിജയികളെ പങ്കെടുപ്പിച്ചാണ് സ്കൂൾ തല മത്സരം നടത്തിയത്. സ്കൂൾ തല മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ച് മെഗാ ക്വിസ് മത്സരവും നടക്കും.