
മുഹമ്മ: ക്യാൻസർ ബാധിതയായി ദുരിതക്കയത്തിലായ വീട്ടമ്മ ഉദാരമതികളുടെ കരുണ കാക്കുന്നു. മണ്ണഞ്ചേരി പൊന്നാട് കാവുങ്കൽ ഗവ.എൽ.പി സ്കൂളിന് സമീപം പൈങ്ങാച്ചം വീട്ടിൽ കെ.ആർ.ഷാജിയുടെ ഭാര്യ സുമംഗല (54) ആണ് സഹായം തേടുന്നത്. മൂന്ന് വർഷം മുമ്പാണ് അണ്ഡാശയയിൽ ക്യാൻസർ സ്ഥിരീകരിച്ചത്. പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നോളം ശസ്ത്രക്രിയകൾ ചെയ്‌തെങ്കിലും തുടർചികിത്സയ്‌ക്കിടെ കരൾ, കിഡ്നി എന്നിവയിലേക്ക് രോഗം പടർന്നിരുന്നു. സുമംഗല ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. കീമോയ്ക്കും മരുന്നുകൾക്കുമായി തുടരെ ആശുപത്രിയിൽ പോയി വരെണ്ടതുമുണ്ട്. ബാങ്ക് ലോണെടുത്തും കടം വാങ്ങിയും ഇതിനകം പത്തു ലക്ഷത്തോളം രൂപ ചെലവായി. ആയിരക്കണക്കിന് രൂപ ചികിത്സാചെലവിനും വീട്ടാവശ്യങ്ങൾക്കുമായി മാസത്തിൽ ആവശ്യമാണ്. ബാങ്ക് വായ്‌പയുടെ അടവ് മുടങ്ങിയിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ഷാജിക്ക് വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ കൃത്യമായി ജോലിക്ക് പോകാനും കഴിയുന്നില്ല. ഉദാരമതികളുടെ സഹായം കാത്തിരിക്കുകയാണ് ഇവർ. ഗൂഗിൾ പേ നമ്പർ: 9207837581.