ചേർത്തല: മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് ഇന്ന്കൊടിയേറും. മുട്ടം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തിരുനാളിന് 1040 ഓളം പ്രസുദേന്തിമാരാണ് ഉള്ളതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും വികാരി റവ.ഡോ.ആന്റോ ചേരാം
തുരുത്തി,ട്രസ്റ്റി സി.ഇ.അഗസ്റ്റിൻ,പാരിഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ,ജനറൽ സെക്രട്ടറി മനോജ് ജോസഫ്,ട്രഷറർഎം.ജെ.ആന്റണി,ബാബു മുല്ലപ്പള്ളി എന്നിവർ പറഞ്ഞു..ഇന്ന് വൈകിട്ട് 5ന് ദിവ്യബലി ഫാ.ബൈജു പൊന്തേമ്പിള്ളി കാർമികത്വം വഹിക്കും. പ്രസുദേന്തിമാർക്ക് കിരീടം നൽകൽ,തുടർന്ന്
വികാരി റവ.ഡോ.ആന്റോ ചേരാം തുരുത്തി കൊടിയേറ്റും. .തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറിനു ഏഴിനും ദിവ്യബലി. വൈകിട്ട് 4ന് ആഘോഷമായ പാട്ടു കുർബാന .