photo

ചേർത്തല : തീരദേശ മേഖലയിലെ സ്ത്രീകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കോസ്​റ്റൽ എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് സൊസൈ​റ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടമായി 32 തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് നിർവഹിച്ചു. കോ എഡ്സ് പ്രസിഡന്റ് ജാക്സൺ പൊള്ളയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവീൻജി നാദമണി,ഷൈനി ജോഷി,രാജു ആശ്രയം,ആന്റണി കുരിശിങ്കൽ, വിമല തോമസ് തുടങ്ങിയവർ സംസാരിച്ചു.