tur

തുറവൂർ : വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളികപ്പുറത്തമ്മ) ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു. എൻ.കെ.മോഹനൻ എഴുപുന്ന ഭദ്രദീപം പ്രകാശിപ്പിച്ചു. അഡ്വ.പി.എസ്.ജ്യോതിസ് ഗ്രന്ഥസമർപ്പണവും സിന്ധു വിജിമോൻ വിഭവ സമർപ്പണവും നിർവഹിച്ചു.യജ്ഞാചാര്യൻ തൂറവൂർ സുധീഷ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി തൃച്ചാറ്റുകുളം അനീഷ് ശാന്തി വൈദിക ചടങ്ങുകൾക്ക് മുഖ്യ കാർമ്മികനായി.ദേവസ്വം പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, സെക്രട്ടറി വി.എസ്.ഉദയപ്പൻ, വനിതാ സമിതി പ്രസിഡന്റ് ഷൈലജ സതീശൻ, സെക്രട്ടറി ലീന സിബു തുടങ്ങിയവർ പങ്കെടുത്തു. സപ്താഹ യജ്ഞം 12 ന് സമാപിക്കും.