ആലപ്പുഴ : തലച്ചെല്ലുർ കുടുംബയോഗത്തിന്റെ 23-ാം മത് വാർഷിക പൊതുയോഗം ഇന്ന് നടക്കും. രാവിലെ 8.30 ന് പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും പൂർവിക അനുസ്മരണത്തിനും ശേഷം , കൈനകരി ജംഗ്ഷന് സമീപമുള്ള റാബി വർഗ്ഗീസ് കണ്ണുളശ്ശേരിയുടെ വസതിയിൽ നടക്കും. ഫാ.ജെയിംസ് തലച്ചെല്ലുർ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ കുടുംബയോഗം പ്രസിഡന്റ് ജോർജ് ജോൺ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. കുടുംബയോഗം സെക്രട്ടറി സിറിയക്ക് തോമസ് തലച്ചെല്ലൂർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഫാ.സെബാസ്റ്റ്യൻ മണ്ണാംതുരുത്തിൽ, ഫാ.ആന്റണി തലച്ചെല്ലുർ, ഫാ.സോണി പള്ളിച്ചിറ എന്നിവർ സംസാരിക്കും. ആചാര്യ ജോൺ സച്ചിതാനന്ദ ക്ലാസ് നയിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കും.