ചേർത്തല: 91ാംമത് ശിവഗിരി തീർത്ഥാടന വേദിയിൽ ധർമ്മ പതാക ഉയർത്തുന്നതിനുള്ള കൊടിക്കയർ ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയായാണ് ശിവഗിരിയിൽ എത്തിക്കുന്നത്. പഞ്ചശുദ്ധി വൃതാനുഷ്ഠാനത്തോടെ 91 പീതാംബരധാരികളായ ഗുരുഭക്തരാണ് പദയാത്രയായി കൊടിക്കയർ എത്തിക്കുന്നത്. ഇവർക്കുള്ള പീതാംബര ദീക്ഷ 10ന് രാവിലെ 10.30ന് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ചാരങ്കാട്ട് കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥനാഹാളിൽ നടക്കും. വെഞ്ഞാറുംമൂട് ശ്രീനാരായണ തപോവനം മഠാധിപതി സ്വാമി പ്രണവ സ്വരൂപാനന്ദ പീതാംബര ദീക്ഷ നൽകി അനുഗ്രഹിക്കും.

23 ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് 29ന് ശിവഗിരി സമാധി മന്ദിരത്തിൽ കൊടിക്കയർ എത്തിക്കും. 30ന് രാവിലെ 7ന് സമാധി മന്ദിരത്തിലും ശാരദാമഠത്തിലും പൂജിച്ച് മഠാധിപതി സച്ചിതാനന്ദ സ്വാമി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ധർമ്മ പതാക ഉയർത്തും.