ഹരിപ്പാട് : തട്ടാരമ്പലം നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടം പെട്രോൾ പമ്പിന് സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഹരിപ്പാട് സ്വദേശികളായ കാർ യാത്രി കർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തട്ടാരമ്പലം ഭാഗത്ത് നിന്ന് ഹരിപ്പാടേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു . പരിക്കേറ്റവരെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.