
അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ നടന്ന സമ്മേളനം മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് കേസുകളെടുത്ത് പ്രതിഷേധക്കാരുടെ വായടപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.എം.ആർ.എല്ലിൽ നിന്ന് വീണ വിജയൻ പണം വാങ്ങി എന്ന വിവാദത്തിൽ തന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു. സുരേഷ് കുമാർ അദ്ധ്യക്ഷനായി. നാസർ ആറാട്ടുപുഴ, വിനോദ് പാണ്ഡവത്ത്, ആർ.അർജുനൻ ,ഭദ്രൻ, എം.എച്ച്.വിജയൻ തുടങ്ങിയവർ സംസാരിച്ചു.