
ഹരിപ്പാട്: പാവപ്പെട്ട രണ്ട് രോഗികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി ആറാട്ടുപുഴ പഞ്ചായത്തിലെ മംഗലം മുതൽ നല്ലാണിക്കൽ വരെയുള്ള 8 വാർഡുകളിലെ ജനങ്ങൾ നാളെ കൈകോർക്കും. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ താമസിക്കുന്ന കറുകശ്ശേരിൽ അജയഘോഷിന്റെ ഭാര്യ രശ്മി മൾട്ടിപ്പിൾ മൈലോമ രോഗം ബാധിച്ചും മൂതേക്കൽ സുമലതയുടെ ഭർത്താവ് റെജിമോൻ ഗുരുതരമായ വ്യക്ക രോഗം ബാധിച്ചും ചികിത്സയിൽ കഴിയുകയാണ്. രശ്മിക്ക് സ്റ്റം സെൽ മാറ്റിവയ്ക്കുന്നതിന് 10 ലക്ഷം രൂപയും, റജിക്ക് വൃക്ക മാറ്റിവയ്ക്കുന്നതിന് 20 ലക്ഷം രൂപയും ആവശ്യമായി വരും. നിർദ്ധന കുടുംബാംഗങ്ങളായ രണ്ടു പേർക്കം ഈ തുക കണ്ടെത്താൻ കഴിയാതായതോടെയാണ് ചികിത്സാ സഹായ സമിതി രൂപീകരിച്ചതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ, ചികിത്സാ സഹായ സമിതി ചെയർമാൻ എ.മുഹമ്മദ് കുഞ്ഞ്, കൺവീനർ ബി.കൃഷ്ണകുമാർ, ട്രഷറർ കെ.ഖാൻ, രക്ഷാധികാരികൾ കെ.വൈ.അബ്ദുൾറഷീദ്, എം.ആനന്ദൻ, വാർഡ് മെമ്പർ അൽ അമീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.