
മാന്നാർ: ജല സ്രോതസ്സുകൾ മാലിന്യമുക്തമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് പരിസ്ഥിതി സമിതി ജില്ലാ സംഗമം ആവശ്യപ്പെട്ടു. ആലപ്പുഴ സി.എച്ച് മഹലിൽ കൂടിയ സംഗമം ജില്ലാ പ്രസിഡന്റ് എ.എം നിസാർ വീയപുരം ഉദ്ഘാടനം ചെയ്തു. റഹീം വടക്കേവീട് അദ്ധ്യക്ഷത വഹിച്ചു. മിർസാദ് മാന്നാർ, മുഹമ്മദാലി, ടി.എച്ച്.ഹസൻ, ഇഖ്ബാൽ താജ്, അഷ്റഫ് യാസീൻ, റഹിം താമരക്കുളം എന്നിവർ സംസാരിച്ചു.