
ആലപ്പുഴ: പുന്നപ്ര: മദ്യ--ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വം നൽകി പ്രവർത്തിക്കുന്ന മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടനെ ആലപ്പി ആർട്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ആദരിച്ചു. ആദംകുട്ടി പൊന്നാട അണിയിച്ചു. ഡോ.ഫിലിപ്പോസ് തത്തംപള്ളി മെമന്റോ നൽകി. ഇ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. വയലാർ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ദേവരാജൻ കല്ലൂപ്പറമ്പിൽ, കൈമൾ കരുമാടി, നെടുമുടി അശോക് കുമാർ, അഹമ്മദ് കബീർ മാക്കിയിൽ, ഡോ.ഫിലിപ്പോസ് തത്തംപള്ളി ,സുൽത്താന ഷാജഹാൻ,ആലപ്പി ബഷീർ,അബു ജൂമൈല,ആശാ കൃഷ്ണാലയം എന്നിവർ സംസാരിച്ചു.