s

പൂച്ചാക്കിൽ : വികസിത് സങ്കൽപ്പ് യാത്രക്ക് പൂച്ചാക്കലിൽ വരവേൽപ്പ് നൽകി. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പരിപാടികളും വികസന പദ്ധതികളും പൊതു സമൂഹത്തിൽ എത്തിക്കുകയാണ് സങ്കൽപ്പ് യാത്രയുടെ ലക്ഷ്യം.പാണാവള്ളി പഞ്ചായത്തംഗം മിഥുൻ ലാൽ ഉദ്ഘാടനം ചെയ്തു. ജില്ല ലീഡ് ബാങ്ക് മാനേജർ എം. അരുൺ അദ്ധ്യക്ഷനായി. വി.മുരളീകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിലോമിന തരകൻ, അമർനാഥ്, ഉണ്ണിമോൻ , സഞ്ജയ് കുമാർ , സുരേഷ് ഡി.തോമസ്, രമ്യ തുടങ്ങിയവർ സംസാരിച്ചു. വി.ജി.വർഷ സ്വാഗതവും വി.ടി.വേണുഗോപാൽ നന്ദിയും പറഞ്ഞു.