ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ തിരുവാറാട്ട് തിരുവുത്സവത്തിന്. ഇന്ന് ഉച്ചയ്ക്ക് 11.45 നും 12.30 നും മദ്ധ്യേ കൊടിയേറും. 16ന് ആറാട്ടോടെ സമാപിക്കും. വൃശ്ചിക മാസത്തിലെ തിരുവോണം ആറാട്ടായി ഉത്സവം കൊണ്ടാടുന്ന അപൂർവ്വം വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം .

ഈ വർഷത്തെ ഉത്സവ കൊടിയേറ്റ് ഏകാദശി ദിനം ആയതിനാൽ ഏകാദശി ഊട്ടും ഉണ്ടാകും. കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി, കുര്യാറ്റുപുറത്ത് ഇല്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 9. 30ന് നാദസ്വരക്കച്ചേരി, ഉച്ചയ്ക്ക് 12.30ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5ന് തിരുവമ്പാടി തേവരുടെ കുര്യാറ്റുപുറത്തില്ലത്തേക്ക് എഴുന്നള്ളിപ്പ്.. 5.30 ന് ഇല്ലത്ത് ഭഗവതിക്കൊപ്പം തേവർക്ക് പൂജയ്ക്കുശേഷം കുര്യാറ്റ്പുറത്തില്ലത്ത് പൂരപ്പന്തലിൽ ആറ് ഗജവീരന്മാരുടെ എഴുന്നള്ളിപ്പോടെ ഭഗവതിക്ക് പൂരം. പാമ്പാടി രാജൻ ഭഗവതിയുടെ തിടമ്പും ഈരാറ്റുപേട്ട അയ്യപ്പൻ തിരുവമ്പാടി തേവരുടെ തിടമ്പുമേറ്റും. പെരുവനം സതീശൻ മാരാരുടെ പാണ്ടിമേളവും ഉണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ കുടമാറ്റം, 10ന് ഉച്ചയ്ക്ക് 12.30 ന് ഉത്സവ ബലി ദർശനം, വൈകിട്ട് 7.30ന് കോമഡിഷോ, 12ന് വൃശ്ചിക-വാവ് ദിനത്തിൽ രാവിലെ 7.30 മുതൽ പിതൃബലി, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7 30ന് വയലിൻ ഫ്യൂഷൻ. 12ന് വൈകിട്ട് 7ന് കീർത്തന ലഹരി, 13ന് വൈകിട്ട് 7.30ന് കഥകളി. 14ന് ഉച്ചക്ക് 1ന് പ്രസാദമൂട്ട് , വൈകിട്ട് 6ന് ഗഗരുഡ വാഹന പുറത്തെഴുന്നള്ളിപ്പ് ആരംഭിക്കും. 15 ന് രാവിലെ 11.30 ന് ഓട്ടൻതുള്ളൽ , രാത്രി 9.30ന് പള്ളിവേട്ട, 16ന് രാവിലെ 9ന് 5 ഗജവീരന്മാരുടെ എഴുന്നള്ളിപ്പോടെ പകൽപ്പൂരം.. ചൊവ്വല്ലൂർ മോഹന വാര്യരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം.. ഉച്ചക്ക് 1ന് ആറാട്ട് സദ്യ തുടർന്ന് ഗാനമേള. വൈകിട്ട് 4.30ന് ഓട്ടൻതുള്ളൽ, 6:15ന് ആറാട്ട് എഴുന്നള്ളിപ്പ് ചടങ്ങുകൾ ആരംഭിക്കും. ആറാട്ടുബലി, ഗജപൂജ തുടർന്ന് ആറാട്ടിനായി ഭഗവാൻ കുര്യാറ്റ്പുറത്തില്ലത്തേക്ക് എഴുന്നള്ളിപ്പ്. ഉത്സവത്തിനോടനുബന്ധിച്ച് രാവിലെ 8.30നും വൈകിട്ട് 5.30നും കാഴ്ച ശ്രീബലി, രാത്രി 9.30 ന് വിളക്ക് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും