
അമ്പലപ്പുഴ: സഹകരണഎൻജിനിയറിംഗ് കോളേജ് യൂണിയൻ ഉദ്ഘാടനം എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. റൂബിൻ വി.വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.അശോക്കുമാർ, പ്രൊഫസർമാരായ സുരേഷ് കുമാർ, സ്മിത എം.ജാസ്മിൻ, കെ.ജി.ജയമോഹൻ, ജിജോ ബാലകൃഷ്ണൻ, ആർ.രമ്യ, ആർ.വിനീത്, അമൽ എസ്.കീർത്തി, ആർട്സ് ക്ലബ് സെക്രട്ടറി മീരാ നന്ദ എന്നിവർ സംസാരിച്ചു. യൂണിയൻ ചെയർമാൻ ജേക്കബ് ജോസഫ് സ്വാഗതം പറഞ്ഞു.