ആലപ്പുഴ : ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാർഷിക,ജീവകാരുണ്യ,വിദ്യാഭ്യാസ, ആതുര ശുശ്രൂഷ മേഖലകളിലേക്കുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ പദ്ധതികളുടെ വിതരണം നാളെ നടക്കും. ഓച്ചിറയിലെയും സമീപ പഞ്ചായത്തുകളിലെയും വാർഡ് മെമ്പർമാർ നിർദ്ദേശിച്ച 250 ഗുണഭോക്താക്കൾക്ക് വൈകിട്ട് 4ന് ചേന്നലൂർ ഫാഷൻ ഹോംസിന്റെ അങ്കണത്തിൽ വിതരണം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിക്കും.