ഹരിപ്പാട്: മകൾ നല്കിയ പോക്സോ കേസിൽ പട്ടാളക്കാരനെ കോടതി വെറുതെ വിട്ടു. സ്കൂൾ ഫീസും യൂണിഫോം ഫീസും ചോദിച്ച മകളോട് പിതാവ് ലൈംഗിക അതിക്രമം കാട്ടിയെന്ന അമ്മയുടെ പരാതിയിൽ വള്ളികുന്നം പൊലീസ് 2022 ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് ജഡ്ജി ശാലീന വി.‌ജി.നായർ പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ഷെമിൽ മുഹമ്മദ്, പി‌.പി.ബൈജു, സുജിത് എസ്, ആതിര ഗൗരി എന്നിവർഹാജരായി.