mun

ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി കൊയർ സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്‌കൂൾ കുട്ടികൾക്കായുള്ള പച്ചക്കറി വിത്ത് വിതരണം, കൃഷിത്തോട്ടം ഒരുക്കൽ, ബോധവൽക്കരണ ക്ലാസ് എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ നിർവഹിച്ചു. റോട്ടറി ''സുദർശൻ'' പദ്ധതി പ്രകാരം ഗവ ഗേൾസ് ഹൈസ്‌കൂളിലാണ് 1500 സ്‌ക്വയർ ഫീറ്റ് കൃഷി സ്ഥലം ഒരുക്കി പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചത്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അലക്‌സ് ഫിലിപ്, അസി.ഗവർണർ ചെറിയാൻ, പ്രൊജക്ട് ചെയർമാൻ കുമാരസ്വാമി, രാജൻപീറ്റർ, അഞ്ജലി, സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.