കായംകുളം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് 16ന് കായംകുളത്ത് എത്തിച്ചേരും. രാവിലെ 9ന് കായംകുളം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കായംകുളം, മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ

250ൽപ്പരം പ്രത്യേക ക്ഷണിതാക്കളുമായി പ്രഭാത ഭക്ഷണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംവാദത്തിൽ ഏർപ്പെടും. 11ന് നവകേരള സദസ് ആരംഭിക്കും. പതിനായിത്തോളം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്നതരത്തിൽ എൽമെക്സ് ഗ്രൗണ്ടിൽ പന്തൽ സജ്ജമാക്കിയിട്ടുണ്ട്.

പരാതികൾ സ്വീകരിക്കാൻ 25ൽ പരം കൗണ്ടറുകളുമുണ്ട്.

യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി.ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ടീച്ചർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ്, സംഘാടക സമിതി കൺവീനറും എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ വി. സുദേശൻ, ജോയിന്റ് കൺവീനർ ഷിൻസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.

കലാപരിപാടികൾക്ക് തുടക്കമായി

സദസിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് സ്കൂൾ വിദ്യാർത്ഥികൾക്കായി കായംകുളം ഗവ. ബോയ്സ് ഹൈസ്കൂളിൽ ക്വിസ് മത്സരം നടത്തും. ഉച്ചക്ക് 2 ന് തിരുവാതിര മത്സരം. വൈകിട്ട് 6ന് വയലാർ ദേവരാജൻ സംഗീത സന്ധ്യ. 10ന് രാവിലെ 10 ന് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാമത്സരം. 2 ന് കാർട്ടൂൺ മത്സരം. വൈകിട്ട് 6ന് മേഘ ഷൈജുവിന്റെ നൃത്തനൃത്യങ്ങൾ. 7ന് കീരിക്കാട് ഗോകുൽ മാരാരുടെ സോപാന സംഗീതം. 11ന് ഒപ്പന, വൈകിട്ട് 5ന് സുനിൽ പി. ഇളയിടം നയിക്കുന്ന സെമിനാർ. വൈകിട്ട് 7ന് നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.

12ന് ഭിന്നശേഷി സർഗ്ഗോത്സവം. 5ന് ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന സെമിനാർ. 7ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ട്. 13ന് രാവിലെ 10ന് തിരുവാതിര മത്സരം. 3ന് ഓർമ്മയുടെ രസതന്ത്രം ഡോ.രാജേഷ് മഹേശ്വർ നയിക്കും. വൈകിട്ട് 4 ന് കൂട്ടയോട്ടം. 4.15ന് സോളോ പെർഫോമൻസ്. 7.30ന് രാത്രി നടത്തം. 14ന് വൈകുന്നേരം 3ന് വിളംബര റാലി. 4ന് തിരുവാതിര. 6 ന് വിൽപ്പാട്ട്. 7ന് ഗസൽ സന്ധ്യ. 15ന് രാവിലെ 9ന് കേരള ലളിത കലാഅക്കാദമിയിലെ ചിത്രകാരന്മാർ വലിയ ക്യാൻവാസിൽ ചിത്രരചന നടത്തും.