ph

കായംകുളം : അപസ്മാരംബാധിച്ച ആറുവയസുകാരന് വേണ്ടി ഒരുനാട് ഒരുമിക്കുന്നു. എരുവ വടക്ക് കൊച്ചയ്യത്ത് ശാരികയുടെ മകൻ നീരജ് കൃഷ്ണന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് നാട് മുന്നിട്ടിറങ്ങുന്നത്. നവജാത ശിശുവായിരുന്നപ്പോൾ തുടങ്ങിയ അസ്വസ്ഥതകൾ പിന്നീട് അപസ്‌മാരമായി മാറുകയായിരുന്നു. ശ്രീചിത്രയിൽ ചികിത്സതേടിയതോടെ അവസ്ഥയ്ക്ക് മാറ്റം വന്നെങ്കിലും കഴിഞ്ഞമാസം

രോഗം മൂർച്ഛിച്ചു. ഇതോടെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ രണ്ട് ദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നു. എന്നാൽ,​ മരുന്നിനോട് നീരജ് പ്രതികരിക്കാതായതോടെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി.

അഞ്ച് ദിവസത്തോളം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവന്നു.

മരുന്നിന്റെ പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന ഡോക്ടർമാരുടെ നിഗമനത്തെ ത്തുടർന്ന് അടിയന്തരമായി ബ്രെയിനിൽ സർജറി വേണ്ടിവന്നു. ആറ് ലക്ഷ രൂപയോളം ഇതിനകം ചെലവായി. തുടർ ചികിത്സയ്ക്ക് ഇനിയും ധാരാളം പണം ആവശ്യമാണ്. നീരജും മാതാവ് ശാരികയും പ്രായമായ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്.

ശാരികയ്ക്ക് വർക്ക് ഷോപ്പിലാണ് ജോലി. അവിടെ നിന്ന് ലഭിക്കുന്ന ഏക വരുമാനത്തിലാണ് നീരജിന്റെ പഠന, ചികിത്സാചെലവുകൾ നടത്തിപ്പോരുന്നത്. കായംകുളം വിട്ടോബ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് നീരജ്.

പത്തിയൂർ ഗ്രാമപഞ്ചായത്ത് 12,14 വാർഡുകൾ ചേർന്ന് പ്രസിഡന്റ് എൽ.ഉഷ ,വാർഡ് മെമ്പർ ഐ.ജയകുമാരി എന്നിവരുടെ നേതൃത്വത്തിൽ ഒരു ജനകീയ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഭവനസന്ദർശനം നടത്തി സാമ്പത്തികം സമാഹരിക്കാനും പദ്ധതിയുണ്ട്. Sarika Ac No: 12430100273619,IFSC : FDRL0001872,Federal Bank Pathiyoor. Google Pay: 8089534585.