കായംകുളം: മഹാരാഷ്ട്രയിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കായംകുളത്തുനിന്ന് മെഡൽ നേടിയ കായികതാരങ്ങൾക്ക് യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം പ്രസിഡന്റ് ആദർശ് മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിതിൻ എ.പുതിയിടം, ആസിഫ് സെലക്ഷൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ അഫ്സൽ പ്ലാമൂട്ടിൽ, വൈസ് പ്രസിഡന്റ്‌ രാകേഷ് പുത്തൻവീടൻ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സേട്ട്, യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിൽ,കിരൺ കരിയിലക്കുളങ്ങര,വാസുദേവൻ നമ്പൂതിരി,കെ.എസ്‌.യു നേതാവ് ആദിത്യൻ അശോക് കുമാർ, എം.എസ്.എം കോളേജ് യൂണിയൻ ചെയർമാൻ ഇർഫാൻ എസ്.എസ്, ജനറൽ സെക്രട്ടറി മുഹമ്മദ് മുസമ്മിൽ, കെ.എസ്‌.യു നേതാക്കളായ സുഹൈൽ, ഇർഷാദ്, ആരിഫ് ഹാരിസ്, സൽമാൻ വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.