മാന്നാർ: ചെങ്ങന്നൂരിൽ നടക്കുന്ന നവകേരളസദസിനു മുന്നോടിയായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിളംബര ഘോഷയാത്ര ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3 ന് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ പന്നായിക്കടവിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ കുടുംബശ്രീ-ഹരിത കർമ്മ സേനാംഗങ്ങൾ, ആശാവർക്കർമാർ, അങ്കണവാടി ടീച്ചർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ബാൻഡ് മേളം, ശിങ്കാരി മേളം, നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ എന്നിവയോടെ വർണ്ണ ശബളമായ വിളംബര ഘോഷയാത്ര പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാപിക്കുമ്പോൾ സിനിമ സീരിയൽ താരം ഗായത്രി നവകേരള സന്ദേശം നൽകും.