dp

ആലപ്പുഴ: സ്ത്രീ ശാക്തീകരണം മുൻനിർത്തി നടത്തിയ ബോധവത്കരണ കാമ്പയിൻ കനൽ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. എസ്.ഡി കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്.പ്രേമ അദ്ധ്യക്ഷത വഹിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ജില്ല വനിതാ ശിശു വികസന ഓഫീസർ എൽ.ഷീബ പദ്ധതിയുടെ പ്രാധാന്യം, ഉദ്ദേശം എന്നിവ സംബന്ധിച്ച് സംസാരിച്ചു. എസ്.ഡി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ്.ലക്ഷ്മി സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു അരുമ നായകൻ, മിഷൻ ശക്തി യോജന ജെൻഡർ സ്‌പെഷ്യലിസ്റ്റ് ആതിര ഗോപി, മിഷൻ ശക്തി യോജന ജില്ല കോ-ഓർഡിനേറ്റർ സിജോയ് തോമസ്, എൻ.എസ്.എസ് വാളണ്ടിയർ അഫ്‌സൽ ഹാരീസ് എന്നിവർ സംസാരിച്ചു. തുടർന്ന് ധീര പദ്ധതി സ്വയം രക്ഷാ പരിശീലനം ആലപ്പുഴ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുലേഖ പ്രസാദിന്റെ നേതൃത്വത്തിൽ നടന്നു.