
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ നവകേരളസദസ്സിനു മുന്നോടിയായി ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കുറത്തികാട് സെന്റ് ജോൺസ് എം.എസ്.സി.യു.പി.സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ 1-0 ഗോളുകൾക്ക് യുവസംഗമം നൂറനാടിനെ പരാജയപ്പെടുത്തി ഡോൺ എഫ്.സി വള്ളികുന്നം വിജയികളായി. മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്.
വിജയികൾക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഉണ്ണിത്താന്റെ പേരിലുള്ള എവറോളിംഗ് ട്രോഫിയും റണ്ണേഴ്സ്സ് അപ്പിന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി. രാമചന്ദ്രൻ ഉണ്ണിത്താന്റെ പേരിലുള്ള എവറോളിംഗ് ട്രോഫിയും നൽകി.