
ആലപ്പുഴ: നവകേരള സദസ്സിന് മുന്നോടിയായി മാവേലിക്കര മിനി സിവിൽ സ്റ്റേഷൻ മതിലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കാരിക്കേച്ചറുകൾ തീർത്തു. മിനി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി എം.എസ്. അരുൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ക് അനുയോജ്യമല്ലാത്ത ഫ്ലക്സുകൾ ഉപയോഗിക്കാതെ നവ കേരള സദസ്സിന് ആശംസകൾ അർപ്പിക്കാം എന്ന ആശയം മുൻനിർത്തിയാണ് ശിൽപിയും ചിത്രകാരനുമായ അനിൽ കട്ടച്ചിറ ചിത്രങ്ങൾ വരച്ചത്.
മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരെയും കാരിക്കേച്ചറുകൾ തീർത്ത കലാകാരനെയും എം.എൽ.എ അനുമോദിച്ചു.