
ചേർത്തല: പട്ടണക്കാട് എസ്.സി.യു ഗവ.വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് ഉൗർജ്ജ സൗരക്ഷണ യജ്ഞം മിതം 2.0 പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ കെ.സി.ബൈജു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.പ്രസാദ്,എം.ഹരിപ്ര്രിയ,ജെ.എസ്.ഹരിപ്രിയ,അനിത വർഗീസ്,കെ.വി.ലാലേഷ്,ഗിരീഷ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ ഉൗർജ്ജ സംരക്ഷണ വലം തീർത്ത് പ്രതിജ്ഞയെടുത്ത് വലയം തീർത്ത ചടങ്ങിൽ റാലിയും നടത്തി.