
മാവേലിക്കര: നവകേരള സദസിന്റെ ഭാഗമായി മാവേലിക്കര മിനി സിവിൽസ്റ്റേഷനിലുള്ള വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രമാരുടെയും എം.എസ്.അരുൺകുമാർ എം.എൽ.എയുടെയും കാരിക്കേച്ചറുകളുടെ പ്രദർശനം നടത്തി. എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പു മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ശിൽപിയും ചിത്രകാരനുമായ അനിൽ കട്ടച്ചിറയാണ് കാരിക്കേച്ചർ വരച്ചത്. മാവേലിക്കരയിലെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം.എൽ.എ സ്വീകരിക്കുന്നതാണ് ചിത്രീകരിച്ചത്. നിവേദനങ്ങളുമായി നിൽക്കുന്ന ജനവും ചിത്രത്തിലുണ്ട്.