photo

ചാരുംമൂട് : ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷമൂല്യങ്ങളും ഭരണഘടനയും ഉൾപ്പെടെ എല്ലാം അപകടത്തിലേക്ക് നീങ്ങുന്ന ഒരു വഴിത്തിരിവിലാണ് ഇന്ത്യയുള്ളതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐ നേതാവായിരുന്ന ജി.ഭുവനേശ്വരന്റെ 46-ാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരിമുളയ്ക്കലിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷി ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ജി.രാജമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.എസ്.സുജാത, ജില്ലാ സെക്രട്ടറി ആർ.നാസർ, എം.എസ്.അരുൺകുമാർ എം.എൽ.എ, മുൻ മന്ത്രി ജി.സുധാകരൻ, ജി.ഹരിശങ്കർ, കെ.രാഘവൻ, ആർ.രാജേഷ്, ബി.ബിനു, കെ.ആർ.അനിൽകുമാർ, വി.കെ.അജിത്ത്, ബി.വിശ്വൻ, വി.വിനോദ്, ഒ.സജികുമാർ, പി.രാജൻ, ആർ.ബിനു, വി.ഗീത, പി.മധു, എസ്. പ്രശാന്ത്, ബി.പ്രസന്നൻ എസ്.മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു. എസ്.എഫ്.ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി റാലിയും സമ്മേളനവും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് എസ്.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ.എ. അക്ഷയ്, ജില്ലാ പ്രസിഡന്റ് ജെഫിൻ സബാസ്റ്റ്യൻ, സെക്രട്ടറി എം.ശിവപ്രസാദ്, ഏരിയാ സെക്രട്ടറി എസ്.നിയാസ്, ജില്ലാ കമ്മിയംഗങ്ങളായ ധനുജ, എസ്.അനന്തു എന്നിവർ സംസാരിച്ചു.