മാവേലിക്കര : പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്‌കീം,​ വി.എച്ച്.എസ്.ഇ വിഭാഗം എനർജി മാനേജ്മെൻ്റ് സെന്റർ കേരളയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ മിതത്തിന്റെ ഭാഗമായി മാവേലിക്കര ടൗണിൽ റാലി സംഘടിപ്പിച്ചു. മാവേലിക്കര ഗവ. വൊക്കേഷ‌ണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് വോളന്റിയേഴ്സ് സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ വലയം മാവേലിക്കര സബ്‌ഡിവിഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനിയർ ബിജു ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് സോമനാഥൻ.ജി, പ്രിൻസിപ്പാൾ പാർവ്വതി മീര, പ്രോഗ്രാം ഓഫീസർ എ.അനിഷ, വിനോദ് എം.കെ, അനന്തദേവൻ, സ്നേഹ സിനേഷ് എന്നിവർ സംസാരിച്ചു.