
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ നവകേരളസദസിനു മുന്നോടിയായി ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കുറത്തിക്കാട് സെന്റ് ജോൺസ് എം.എസ്.സി യു.പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ 1-0 ഗോളുകൾക്ക് യുവസംഗമം നൂറനാടിനെ പരാജയപ്പെടുത്തി ഡോൺ എഫ്.സി വള്ളികുന്നം വിജയികളായി. മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്. വിജയികൾക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഉണ്ണിത്താന്റെ പേരിലുള്ള എവറോളിംഗ് ട്രോഫിയും റണ്ണേഴ്സ് അപ്പിന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. രാമചന്ദ്രൻ ഉണ്ണിത്താന്റെ പേരിലുള്ള എവറോളിംഗ് ട്രോഫിയും നൽകി. മുൻ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ഇ.കെ.കൃഷ്ണപിള്ളയുടെ പേരിലുള്ള ട്രോഫി ബെസ്റ്റ് പ്ലെയർക്കും ബെസ്റ്റ് ഗോൾ കീപ്പർക്കുള്ള ട്രോഫിയും മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ. മോഹൻകുമാർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ്മാരായ പി.അജിത്ത്, വി.രാധാകൃഷ്ണൻ, ജയശ്രീ ശിവരാമൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത മുരളി,ജി. വിജയകുമാർ, ഗീത തോട്ടത്തിൽ, പ്രിയ വിനോദ്, സലീന വിനോദ്, ജി. ശ്രീലേഖ, ജനപ്രതിനിധികൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ റണോഷ് ശാമുവൽ, ഇംപ്ലിമെന്റിംഗ് ഓഫീസറായ എൻ. ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.