ആലപ്പുഴ: രാവിലെ റോഡിൽ നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ ആക്രമിച്ചു. പാലസ് വാർഡ് കോയാസിൽ ജമാൽ മുഹമ്മദിനാണ് (82) പരിക്കേറ്റത്. ഇന്നലെ രാവിലെ 9 ന് ഇരുമ്പുപാലത്തിന് സമീപമായിരുന്നു സംഭവം. ആലപ്പുഴ ഡി.സി.സി അംഗമാണ്. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.