തുറവൂർ: തുറവൂർ വളമംഗലം കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17 ന് നടക്കും. രാവിലെ 9 ന് എസ്.എൻ ഡി പി യോഗം ശാഖാ പ്രസിഡന്റ് കെ.എം. സുദേവ് ശ്രീകോവിലിൽ നിന്ന് ഭദ്രദീപം ഏറ്റുവാങ്ങി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും .ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി മുഖ്യ കാർമ്മികനാകും. പൊങ്കാല സമർപ്പണത്തിനു ശേഷം അന്നദാനം നടക്കും.