മുഹമ്മ : പെരുംതുരുത്ത് വടക്കേ കരിയിൽ പുഞ്ചകൃഷിക്ക് തുടക്കമായി. 40 ഏക്കർ വരുന്ന പാടശേഖരത്തിൽ 38 കർഷകരാണുള്ളത്. ഉമ നെൽവിത്താണ് ഇവിടെ കൃഷി ഇറക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ചന്ദ്ര, കൃഷി ഓഫീസർ പി.എം.കൃഷ്ണ ,കൃഷി അസിസ്റ്റന്റ് കെ.സന്തോഷ് ,പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ഉദ്ഘാടനയോഗത്തിൽ എന്നിവർ പങ്കെടുത്തു.