ആലപ്പുഴ : വൈ.എം.സി.എ കേരള റീജിയൻ സംഘടിപ്പിച്ച നേതൃത്വ പരിശീലന ശിബരം ആലപ്പുഴ വൈ.എം.സി.എയിൽ ദേശീയ വൈ.എം.സി.എ മുൻ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു. കേരള റീജിയന്റെ വൈസ് ചെയർമാൻ വർഗ്ഗീസ് ജോർജ്ജ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ, പി.എം.തോമസ്‌കുട്ടി, അഡ്വ.സജി തമ്പാൻ, മൈക്കിൾ മത്തായി എന്നുവർ സംസാരിച്ചു. ദേശീയ വൈ.എം.സി.എ ട്രഷറർ റെജി ജോർജ്ജ് മുഖ്യതിഥിയായിരുന്നു. ജോസഫ് ഉമ്മൻ, ഷാജി ജെയിംസ്, അഡ്വ.ജോസഫ് ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡേവിഡ് സാമുവേൽ നന്ദി പറഞ്ഞു.